#MurderCase | കാഞ്ഞിരപ്പള്ളി ഇരട്ട കൊലപാതകം: പ്രതി കുറ്റക്കാരനെന്ന് കോടതി, ശിക്ഷ നാളെ

#MurderCase | കാഞ്ഞിരപ്പള്ളി ഇരട്ട കൊലപാതകം: പ്രതി കുറ്റക്കാരനെന്ന് കോടതി, ശിക്ഷ നാളെ
Dec 19, 2024 01:47 PM | By VIPIN P V

കോട്ടയം: ( www.truevisionnews.com ) സ്വത്ത് തർക്കത്തിന്‍റെ പേരിൽ കോട്ടയം കാഞ്ഞിരപ്പള്ളിയിൽ സഹോദരനെയും മാതൃസഹോദരനെയും വെടിവെച്ചുകൊന്ന കേസിൽ പ്രതി ജോർജ് കുര്യൻ കുറ്റക്കാരൻ.

കോട്ടയം സെഷൻസ് കോടതിയാണ് കുറ്റക്കാരനെന്ന് കണ്ടെത്തിയത്. പ്രതിക്കുള്ള ശിക്ഷ വെള്ളിയാഴ്ച വിധിക്കും.

2022 മാർച്ച് ഏഴിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

കാഞ്ഞിരപ്പള്ളിയിലെ കുടുംബവീട്ടിൽവച്ച് ഇളയ സഹോദരൻ രഞ്ജു കുര്യനെയും മാതൃ സഹോദരൻ മാത്യു സ്‌കറിയയെയും ജോർജ് കുര്യൻ വെടിവെച്ച് കൊലപ്പെടുത്തിയെന്നായിരുന്നു കേസ്.

നെഞ്ചിലും പുറകിലും വെടിയേറ്റ് രഞ്ജു കുര്യൻ തത്സമയവും തലക്കും നെഞ്ചിനും വെടിയേറ്റ മാത്യു സ്‌കറിയ ആശുപത്രിയിൽ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്.

സംഭവ സമയം വീട്ടിലുണ്ടായിരുന്ന രഞ്ജു കുര്യന്‍റെയും ജോർജ് കുര്യന്‍റെയും മാതാപിതാക്കടക്കം 138 സാക്ഷികളെയും 96 രേഖകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിരുന്നു.

കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി. എൻ. ബാബുക്കുട്ടന്‍റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്.

#Kanjirapalli #double #murder #Court #finds #accused #guilty #sentencing #tomorrow

Next TV

Related Stories
#allideath | സ്വാഭാവിക മരണമെന്ന് പൊലീസ്;  ശ്മശാനത്തില്‍ കൊടുക്കാന്‍ കാശില്ലാത്തതു കൊണ്ട് അമ്മയെ തെങ്ങിൻ ചുവട്ടിൽ അടക്കിയെന്ന് മകൻ; പ്രദീപിനെ വിട്ടയക്കും

Dec 19, 2024 08:15 PM

#allideath | സ്വാഭാവിക മരണമെന്ന് പൊലീസ്; ശ്മശാനത്തില്‍ കൊടുക്കാന്‍ കാശില്ലാത്തതു കൊണ്ട് അമ്മയെ തെങ്ങിൻ ചുവട്ടിൽ അടക്കിയെന്ന് മകൻ; പ്രദീപിനെ വിട്ടയക്കും

പൊലീസ് എത്തുമ്പോൾ മദ്യലഹരിയിലായിരുന്ന മകൻ അമ്മ പുലര്‍ച്ചെ മരിച്ചെന്നും ശ്മശാനത്തില്‍ കൊടുക്കാന്‍ കാശില്ലാത്തതു കൊണ്ട് മൃതദേഹം...

Read More >>
#Suspension | ആദിവാസി സ്ത്രീയുടെ മൃതദേഹം ഓട്ടോറിക്ഷയിൽ കൊണ്ടുപോയ സംഭവം; ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർക്ക് സസ്പെൻഷൻ

Dec 19, 2024 07:42 PM

#Suspension | ആദിവാസി സ്ത്രീയുടെ മൃതദേഹം ഓട്ടോറിക്ഷയിൽ കൊണ്ടുപോയ സംഭവം; ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർക്ക് സസ്പെൻഷൻ

മൃതദേഹം ഓട്ടോറിക്ഷയിൽ കൊണ്ടുപോയത് വകുപ്പിനും സർക്കാരിനും അവമതിപ്പുണ്ടാക്കി എന്നും റിപ്പോർട്ട്...

Read More >>
 #KSudhakaran | ജനരോഷത്തില്‍നിന്നു രക്ഷപ്പെടാന്‍ ബി.ജെ.പി അക്രമം അഴിച്ചുവിട്ടു - കെ. സുധാകരന്‍

Dec 19, 2024 07:35 PM

#KSudhakaran | ജനരോഷത്തില്‍നിന്നു രക്ഷപ്പെടാന്‍ ബി.ജെ.പി അക്രമം അഴിച്ചുവിട്ടു - കെ. സുധാകരന്‍

ജനാധിപത്യരീതിയില്‍ പ്രതിഷേധിക്കുക മാത്രമാണ് അവര്‍ ചെയ്തത്. ശാരീരിക ആക്രമണവും കള്ളപ്രചാരണവും ബി.ജെ.പിയുടെ...

Read More >>
#allideath | പോസ്റ്റ്മോർട്ടത്തിൽ ഒന്നും കണ്ടെത്താനായില്ല; അമ്മയുടെ മൃതദേഹം മകൻ വീട്ടുമുറ്റത്ത് കുഴിച്ചിട്ട സംഭവം; കൊലപാതക സാധ്യത പ്രാഥമികമായി തള്ളി പൊലീസ്

Dec 19, 2024 07:22 PM

#allideath | പോസ്റ്റ്മോർട്ടത്തിൽ ഒന്നും കണ്ടെത്താനായില്ല; അമ്മയുടെ മൃതദേഹം മകൻ വീട്ടുമുറ്റത്ത് കുഴിച്ചിട്ട സംഭവം; കൊലപാതക സാധ്യത പ്രാഥമികമായി തള്ളി പൊലീസ്

രാവിലെ കസ്റ്റഡിയിലെടുത്ത മകൻ പ്രദീപിനെ മോചിപ്പിക്കും. പിന്നീട് കൂടുതൽ തെളിവുകൾ കിട്ടിയാൽ മാത്രം തുടർനടപടിയെന്നു പൊലീസ്...

Read More >>
#crime | പോസ്റ്റ്മോർട്ടത്തിൽ നിർണായക കണ്ടെത്തൽ; കൊച്ചിയിൽ ആറ് വയസുകാരിയുടെ മരണം കൊലപാതകം, രക്ഷിതാക്കൾ കസ്റ്റഡിയിൽ

Dec 19, 2024 07:15 PM

#crime | പോസ്റ്റ്മോർട്ടത്തിൽ നിർണായക കണ്ടെത്തൽ; കൊച്ചിയിൽ ആറ് വയസുകാരിയുടെ മരണം കൊലപാതകം, രക്ഷിതാക്കൾ കസ്റ്റഡിയിൽ

ഇന്നലെ രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടന്ന കുട്ടി രാവിലെ എഴുന്നേറ്റില്ല എന്നാണ് പിതാവ് പൊലീസിനോട്...

Read More >>
#Accident | മെട്രോ സ്റ്റേഷൻ നി‍ർമ്മാണത്തിനിടെ അപകടം: ടിപ്പർ ലോറിക്കും മണ്ണുമാന്തി യന്ത്രത്തിനും ഇടയിൽപെട്ട് തൊഴിലാളിക്ക് ദാരുണാന്ത്യം

Dec 19, 2024 05:46 PM

#Accident | മെട്രോ സ്റ്റേഷൻ നി‍ർമ്മാണത്തിനിടെ അപകടം: ടിപ്പർ ലോറിക്കും മണ്ണുമാന്തി യന്ത്രത്തിനും ഇടയിൽപെട്ട് തൊഴിലാളിക്ക് ദാരുണാന്ത്യം

മണ്ണ് കൊണ്ടുവന്ന ടിപ്പർ ലോറിക്കും മണ്ണുമാന്തി യന്ത്രത്തിനും ഇടയിൽ പെട്ടായിരുന്നു നൂറിന്റെ...

Read More >>
Top Stories